ശ്രീനഗര്‍: ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം കാണ്ടഹാറിലേക്കു റാഞ്ചിയ കേസില്‍ പ്രതിയായ ഭീകരന്‍ മെഹ്‌റാജുദ്ദീന്‍ ദന്ദ് അറസ്റ്റില്‍. 1999 ല്‍ കഠ്മണ്ഡുവില്‍ നിന്നു ഡല്‍ഹിക്കു വരികയായിരുന്ന ഐസി-814 വിമാനമാണ് അഫ്ഗാനിസ്ഥാനിലെ തട്ടിക്കൊണ്ടുപോയത്. ജമ്മു കശ്മീരിലെ കിശ്താര്‍ ജില്ലയിലാണ് ഇയാള്‍ അറസ്റ്റിലായത്. വിമാനം റാഞ്ചിയ പാക്കിസ്ഥാന്‍കാര്‍ക്ക് വ്യാജ യാത്രാ രേഖകള്‍ സംഘടിപ്പിച്ചു കൊടുത്തത് ഇയാളായിരുന്നു.
ഇന്ത്യ പാക്കിസ്ഥാനു കൈമാറിയ 20 കൊടും ഭീകരരുടെ പട്ടികയിലുള്ളയാളാണ് മെഹ്‌റാജുദ്ദീന്‍ ദന്ദ്. അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിന്റെ അനുയായി സയിദ് സലാഹുദ്ദീന്‍ നേതൃത്വം നല്‍കുന്ന യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍(യുജെസി) അംഗം കൂടിയാണിയാള്‍.
കൊടുംഭീകരന്‍ മസൂദ് അസര്‍ അടക്കം ഇന്ത്യയില്‍ ജയിലിലായിരുന്ന തീവ്രവാദികളുടെ മോചനം ആവശ്യപ്പെട്ട് 1999 ഡിസംബര്‍ 24ന് ആണു ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയത്.
Discussion about this post