തിരുവനന്തപുരം: കഴക്കൂട്ടം ചന്തവിളയ്ക്കടുത്ത് ടിപ്പര്‍ ലോറിയിടിച്ച് ബൈക്കില്‍ സഞ്ചരിച്ച എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു. ചന്തവിളയില്‍ നിന്നും പോത്തന്‍കോട്ടേക്ക് പോകുകയായിരുന്ന ആസിഫ് സഞ്ചരിച്ച ബൈക്കില്‍ എതിര്‍ദിശയില്‍ നിന്നും വരികയായിരുന്ന ടിപ്പര്‍ ഇടിയ്ക്കുകയായിരുന്നു.
കഴക്കൂട്ടം സൈനിക സ്‌കൂളിന് സമീപം കുഴിവിള പുത്തന്‍ വീട്ടില്‍ അഷറഫ്‌സബീന ദമ്പതികളുടെ മകന്‍ ആസിഫ്(21)ആണ് മരിച്ചത്. ഇന്നു രാവിലെ 8.45ഓടെ കഴക്കൂട്ടംപോത്തന്‍കോട് റോഡില്‍ ചന്തവിളയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാരും പോലീസും 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളജാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആസിഫ് നെടുമങ്ങാട് മോഹന്‍ദാസ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയാണ്്.
Discussion about this post