റായ്പൂര്‍: ആര്‍എസ്എസ് മുന്‍ മേധാവി കെ.എസ്. സുദര്‍ശന്‍ (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെ 6.30ന് റായ്പൂരിലായിരുന്നു അന്ത്യം. ആര്‍എസ്എസിന്റെ അഞ്ചാമത്തെ സര്‍സംഘചാലകായിരുന്നു കെ.എസ് സുദര്‍ശന്‍. 1954ല്‍ പാര്‍ട്ടിയുടെ പ്രചാരകനായി പ്രവര്‍ത്തനം ആരംഭിച്ചു. മൃതദേഹം ഇന്ന് ആര്‍എസ്എസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്‌കാരം നാളെ നാഗ്പൂരില്‍ നടക്കും.
1964 മധ്യഭാരത് പ്രാന്ത പ്രചാരകനായി സ്ഥാനമേറ്റു. 1969ല്‍ സംഘടനയുടെ ദേശീയ കണ്‍വീനറായി. 1977ല്‍ അഖിലഭാരതീയ ബൌദ്ദിക് പ്രമുഖായി. 1990 മുതല്‍ 10 വര്‍ഷക്കാലം ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 2000ല്‍ അര്‍എസ്എസ് സര്‍ സംഘചാലകായി. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് 2009ലാണ് കെ.എസ് സുദര്‍ശന്‍ സ്ഥാനമൊഴിഞ്ഞത്. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ അപാരമായ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Discussion about this post