മുംബൈ: പാന്‍മസാല, ഗുഡ്ക തുടങ്ങിയ ലഹരിവസ്തുക്കളുടെ വില്‍പന നിരോധിച്ചുകൊണ്ടുളള മഹാരാഷ്ട്രാ സര്‍ക്കാറിന്റെ ഉത്തരവ് ബോംബെ ഹൈക്കോടതി ശരിവച്ചു. ജൂലൈ 19 മുതല്‍ ഇവയ്ക്ക് മഹാരാഷ്ട്രയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. വില്‍പന നിരോധിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനെതിരെ ഗുഡ്ക, പാന്‍മസാലാ നിര്‍മാതാക്കള്‍ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതുസംബന്ധിച്ചാണ് കോടതിയുടെ വിധി വന്നിരിക്കുന്നത്. കര്‍ണാടകയില്‍ നിന്ന് മഹാരാഷ്ട്ര ഗുജറാത്തു വഴി രാജസ്ഥാനിലേക്ക് ഗുഡ്ക കടത്തുന്നത് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
മഹാരാഷ്ട്രയിലും ഗുജറാത്തിലും നിരോധനമുണ്ടെങ്കിലും നിരോധനമില്ലാത്ത രാജസ്ഥാനിലേക്ക് പാന്‍മസാലയും അനുബന്ധ ഉല്‍പ്പന്നങ്ങളും ഈ സംസ്ഥാനങ്ങള്‍ വഴി കൊണ്ടുപോകാന്‍ അനുവദിക്കണമെന്നായിരുന്നു കമ്പനികളുടെ ആവശ്യം.
Discussion about this post