നാഗ്പൂര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച അന്തരിച്ച ആര്‍.എസ്.എസ് മുന്‍ അധ്യക്ഷന്‍ കെ.എസ് സുദര്‍ശന്റെ മൃതദേഹം നാഗ്പൂരില്‍ സംസ്‌കരിച്ചു. മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി, ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത്, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ തുടങ്ങിയ പ്രമുഖര്‍ ശവസംസ്‌കാര ചടങ്ങിന് സാക്ഷ്യംവഹിച്ചു. സഹോദരന്‍ കെ രമേഷ് ചിതയ്ക്ക് തീകൊളുത്തി.
Discussion about this post