ആലപ്പുഴ: കേരളത്തില്‍ മതപരവും സാമുദായികവുമായ സ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളെ ഉപയോഗിക്കുന്നവരെ നിരീക്ഷിച്ചു വരികയാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ വ്യക്തമാക്കി. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അലുവാലിയയുടെ നിലപാടിനോട് യോജിപ്പില്ലെന്നും കേരളത്തിലെ പരമ്പരാഗതമായ നെല്‍ക്കൃഷിക്കു ഗവണ്‍മെന്റ് കൂടുതല്‍ പ്രോത്സാഹനം നല്കുന്നുണ്ടെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഡീസല്‍ വിലവര്‍ധന സംബന്ധിച്ച് ജനങ്ങളുടെ മേല്‍ ഭാരം അടിച്ചേല്പിക്കരുതെന്നാണു ഗവണ്‍മെന്റിന്റെ നിലപാട്. അതിനാലാണ് നികുതി പിന്‍വലിച്ചത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post