തൃശ്ശൂര്‍: ഗുരുവായൂര്‍ മേല്‍ശാന്തിയായി പാലക്കാട് നൂറണി ചേകൂര്‍ മനയ്ക്കല്‍ ദേവദാസന്‍ ഭട്ടതിരിപ്പാടിനെ (54) തിരഞ്ഞെടുത്തു. ഗുരുവായൂരില്‍ മേല്‍ശാന്തിയായിരുന്ന പരേതനായ ചേകൂര്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ മകനാണ് ദേവദാസന്‍ ഭട്ടതിരിപ്പാട്. ഒക്ടോബര്‍ ഒന്നു മുതല്‍ ആറ് മാസമാണ് കാലാവധി. ധനലക്ഷ്മി ബാങ്ക് പറളി ശാഖയില്‍ ഉദ്യോഗസ്ഥനാണ്.
അങ്കമാലി കൈപ്പള്ളി മനയില്‍ സാവിത്രി അന്തര്‍ജനമാണ് ഭാര്യ. മക്കള്‍: സുധീപ് (ധനലക്ഷ്മി ബാങ്ക്, മുംബൈ), ശ്രിധീപ് (വള്ളിക്കാവ് അമൃത കോളേജ് വിദ്യാര്‍ത്ഥി).
Discussion about this post