തിരുവനന്തപുരം: നെല്ലിന്റെ സംഭരണവില രണ്ട് രൂപ കൂട്ടിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കിലോയ്ക്ക് 15 രൂപയായിരുന്നത് 17 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. നെല്ല് സംഭരണവേളയില്‍ തന്നെ ഇനിമുതല്‍ വില നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.












