മുംബൈ: മുംബൈ ഭീകരാക്രമണക്കേസിലെ പ്രധാനപ്രതി അജ്മല്‍ കസബ് വധശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി. കസബിന്റെ ആവശ്യം നേരത്തെ സുപ്രീംകോടതി നിരസിച്ചതിനെത്തുടര്‍ന്നാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബോംബെ ഹൈക്കോടതിയും കസബിന്റെ വധശിക്ഷ ഇളവ് ചെയ്യണമെന്ന ഹര്‍ജി തള്ളിയിരുന്നു. 2010 മെയ് ആറിനാണ് വിചാരണക്കോടതി കസബിന് വധശിക്ഷ വിധിച്ചത്. 160 ലധികം പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Discussion about this post