കൊച്ചി: ശ്രീനാരായണ ഗുരുവിനെക്കുറിച്ചു സിബിഎസ്ഇ എട്ടാം ക്ളാസ് ചരിത്രപുസ്തകത്തില്‍ ചേര്‍ത്തിട്ടുള്ള തെറ്റായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന്ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി. എറാണാകുളം സ്വദേശി അഡ്വ.ജെയ്ജു ബാബുവാണു ഹര്‍ജി നല്കിയത്.
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന വിഖ്യാതമായ ഗുരുദര്‍ശനത്തെവളച്ചൊടിച്ചാണു പുസ്തകത്തില്‍ നല്കിയിട്ടുള്ളതെന്നും ജാതിഭേദമില്ലാത്ത സമൂഹത്തിനു വേണ്ടി നിലകൊണ്ട ഗുരുദേവനെ ഒരു സമുദായത്തിനുവേണ്ടി നിലകൊള്ളുന്ന വ്യക്തി എന്ന തരത്തില്‍ അവതരിപ്പിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. 2008ല്‍ പുസ്തകം അച്ചടിച്ചപ്പോള്‍ ഈ തെറ്റുകള്‍ ഉണ്ടായിരുന്നില്ല.
Discussion about this post