ന്യൂഡല്‍ഹി: റേഷന്‍പഞ്ചസാരയുടെ വില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിക്കാന്‍ സാധ്യത. നാളെ ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. പത്ത് വര്‍ഷത്തിന് ശേഷമാണ് റേഷന്‍ പഞ്ചസാരയുടെ വിലകൂട്ടുന്നത്. 2002ലാണ് അവസാനമായി പഞ്ചസാര വില വര്‍ദ്ധിപ്പിച്ചത്. പത്ത് വര്‍ഷം കൊണ്ട് ഈ ഇനത്തിലെ നഷ്ടം 5000 കോടി രൂപയാണെന്നാണ് സര്‍ക്കാര്‍ കണക്ക്.
മില്ലുകളില്‍നിന്ന് കിലോക്ക് 25 രൂപക്ക് വാങ്ങുന്ന പഞ്ചസാര 13രൂപ അന്‍പത് പൈസയ്ക്കാണ് ഇപ്പോള്‍ റേഷന്‍കടകളിലൂടെ നല്‍കുന്നത്. ഇതുമൂലമുണ്ടാകുന്ന നഷ്ടം നികത്താന്‍ ഒരുവര്‍ഷം സബ്‌സിഡിയിനത്തില്‍ 1330 കോടി രൂപ ചെലവുണ്ടാകുന്നുവെന്നാണ് സര്‍ക്കാരിന്റെ കണക്ക്. റേഷന്‍ പഞ്ചസാര വില വര്‍ദ്ധിപ്പിക്കണമെന്ന ശുപാര്‍ശ 2010ല്‍ മൂന്ന് തവണ മന്ത്രിസഭാ ഉന്നതാധികാരസമിക്ക് മുന്നിലെത്തിയിരുന്നു. എന്നാല്‍ നാണ്യപ്പെരുപ്പം കണക്കിലെടുത്ത് വിലവര്‍ദ്ധന ഒഴിവാക്കുകയായിരുന്നു.
Discussion about this post