തിരുവനന്തപുരം: ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, തിരുവനന്തപുരം, കാസര്‍ഗോഡ്, കോട്ടയം എന്നി ആറ് ജില്ലകളിലെ തീരദേശ റോഡു വികസനത്തിന് 3.62 കോടിരൂപ അനുവദിച്ചതായി ഫിഷറീസ് മന്ത്രി കെ. ബാബു അറിയിച്ചു.
തിരുവനന്തപുരത്തെ വക്കം പഞ്ചായത്തിലെ പുതുവ- കായിക്കര തീരദേശ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 35.80 ലക്ഷം രൂപ അനുവദിച്ചു. എറണാകുളം ജില്ലയിലെ വിവിധ തീരദേശ റോഡുകളുടെ വികസനത്തിന് 57.50 ലക്ഷം രൂപയുടെ നിര്‍മാണ പ്രവര്‍ത്തനത്തിനു ഭരണാനുമതി നല്‍കി.
ആലപ്പുഴ ജില്ലയിലെ വിവിധ തീരദേശ റോഡുകളുടെ നവീകരണത്തിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 49.05 ലക്ഷം രൂപയാണ് അനുവദിച്ചത്. തണ്ണീര്‍മുക്കം പഞ്ചായത്തിലെ ലക്ഷ്മിക്കരി റോഡ് (10.25 ലക്ഷം), അര്‍ത്തുങ്കലിലെ ഫിഷറീസ് ഹാര്‍ബര്‍ – പള്ളിക്കതയ്യില്‍ റോഡ് (15.5 ലക്ഷം), ചേര്‍ത്തല സൗത്തിലെ തിരുവിഴ-ബീച്ച് റോഡ് (5.7 ലക്ഷം), മുതുകുളത്തെ പുത്തന്‍കുളങ്ങര – ചെങ്ങളത്ത് റോഡ് (17.60ലക്ഷം) പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ ലക്ഷ്മിക്കരി റോഡ്(10.25 ലക്ഷം), അര്‍ത്തുങ്കല്‍ പഞ്ചായത്തിലെ മത്സ്യത്തൊഴിലാളി റോഡ് (12.50 ലക്ഷം), ലക്ഷം വീട് കോളനി റോഡ് (13 ലക്ഷം), ചേരാനല്ലൂര്‍ പഞ്ചായത്തിലെ താമരശേരി സ്മരണിക റോഡ് (32 ലക്ഷം) എന്നിവയുടെ പുനഃരുദ്ധാരണ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണു തുക അനുവദിച്ചത്.
കണ്ണൂരിലെ കരിയാട് ഗ്രാമപഞ്ചായത്തിലെ മോന്ത പാലം – പടക്കര തീരദേശ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 73 ലക്ഷം രൂപ അനുവദിച്ചു. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം തോട്ടം-തായികടപ്പുറം റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 77 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
Discussion about this post