ഇംഫാല്‍: മണിപ്പൂരില്‍ ഇംഫാലില്‍ കനത്ത സുരക്ഷയുള്ള സൈനിക ആസ്ഥാനത്ത് ശക്തമായ ബോംബ് സ്‌ഫോടനമുണ്ടായി. ഇന്നു രാവിലെ അഞ്ചരയോടെയായിരുന്നു സ്‌ഫോടനമുണ്ടായത്. കരസേനയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന എം സെക്ടറിലായിരുന്നു സ്‌ഫോടനമുണ്ടായത്. പൊലീസ് അന്വേഷണം ആരംഭിച്ചു. ആര്‍ക്കും പരുക്കേറ്റതായി വിവരം ലഭിച്ചിട്ടില്ല.
അതീവ സുരക്ഷയുള്ള സ്ഥലത്ത് എങ്ങനെ ബോംബ് പൊട്ടിത്തെറിച്ചുവെന്നത് സംബന്ധിച്ച് കൃത്യമായ വിവരമില്ല. ബോബ് പൊട്ടത്തെറിച്ചതിന്റെ ശബ്ദം മൂന്നു കിലോമീറ്റര്‍ ദൂരത്തില്‍ വരെ മുഴങ്ങികേട്ടു. മണിപ്പൂര്‍ രാജ്ഭവനും പ്രസിദ്ധമായ ജോണ്‍സ്‌റ്റോണ്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളും ഉള്‍പ്പെടുന്ന പ്രദേശത്ത് സ്‌ഫോടനം ഉണ്ടായതില്‍ ജനങ്ങള്‍ ആശങ്കാകുലരാണ്.
Discussion about this post