കൊച്ചി: പിണറായി വിജയന്‍ മുഖ്യപ്രതിയായ ലാവ്‌ലിന്‍ അഴിമതിക്കേസിലെ ആറാം പ്രതി എസ്‌എന്‍സി ലാവ്‌ലിന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡലിനുള്ള സമന്‍സ് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ചു. കൊച്ചിയിലെ സിബിഐ പ്രത്യേക കോടതി ഈ മാസം 31 നു കേസ് വീണ്ടും പരിഗണിക്കുന്നതിനു മുന്‍പ്, കാനഡയിലുള്ള ട്രെന്‍ഡലിനു കൈമാറാനുള്ള സമന്‍സാണ് അണ്ടര്‍ സെക്രട്ടറി അമര്‍ചന്ദ് ഹൈക്കമ്മിഷണര്‍ക്ക് അയച്ചത്.
സിബിഐ പ്രത്യേക കോടതി ഇതിനു മുന്‍പ് അയച്ച രണ്ടു സമന്‍സുകളും എങ്ങും എത്തിയിരുന്നില്ല. സമന്‍സ് ക്ലോസ് ട്രെന്‍ഡലിന്റെ പക്കലെത്തിയോ ഇല്ലയോയെന്നും സിബിഐക്കു വിവരം ലഭിച്ചിരുന്നില്ല. പ്രതികളിലൊരാള്‍
കോടതിയില്‍ ഇതുവരെ ഹാജരാകാത്ത സാഹചര്യത്തില്‍ വിചാരണ നടപടികള്‍ അനന്തമായി നീണ്ടുപോവുമെന്നാണു സൂചന. കുറ്റപത്രം വിഭജിച്ചു നല്‍കാനുള്ള സാധ്യതയും സിബിഐ ആരായുന്നുണ്ട്.












