ന്യൂഡല്‍ഹി: പെട്രോള്‍ വിലയില്‍ രണ്ടു രൂപ കുറയ്ക്കാന്‍ സാധ്യത. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനാലും ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം ഉയര്‍ന്നതിനാലുമാണ് വില കുറയ്ക്കാന്‍ എണ്ണകമ്പനികള്‍ ആലോചിക്കുന്നത്. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. രൂപയുടെ മൂല്യം കഴിഞ്ഞ അഞ്ചു മാസത്തെ ഉയര്‍ന്ന നിരക്കിലാണിന്ന്. 52.66 ആണ് ഡോളറിനെ അപേക്ഷിച്ച് രൂപയുടെ ഇന്നത്തെ നിരക്ക്. ന്യൂയോര്‍ക്ക് വിപണിയില്‍ നവംബറിലേക്കുള്ള ഊഹക്കച്ചവടത്തില്‍ ലൈറ്റ് സ്വീറ്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 92.28 യുഎസ് ഡോളറും ബ്രെന്‍ഡ് ക്രൂഡ് ഓയില്‍ വില ബാരലിന് 112.15 ഡോളര്‍ നിരക്കിലുമാണ് വ്യാപാരം നടക്കുന്നത്.
Discussion about this post