Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സ്വാമിജിയെ അറിയുക

ഗുരുസ്മരണ – ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍

വി.ജി.പി

by Punnyabhumi Desk
Mar 3, 2023, 02:20 pm IST
in സ്വാമിജിയെ അറിയുക

രാമേതി വര്‍ണ്ണദ്വയമാദരേണ
സദാസ്മരന്‍ മുക്തി മുപൈതി ജന്തു:
കലൗയുഗേ കന്മഷമാനസാനാ-
മന്യത്ര ധര്‍മ്മേ ഖലുനാധികാര:

കലിയുഗത്തില്‍ കന്‍മഷനാശനത്തിനു പറ്റിയ മഹാമന്ത്രം രാമനാമമാണെന്ന് ശ്രീ ശങ്കര ഭഗവദ്പാദര്‍ ഈ ശ്ലോകത്തിലൂടെ ഉദ്‌ബോധിപ്പിക്കുന്നു. ഈ രാമമന്ത്രജപം കൊണ്ട് സിദ്ധപദവിയെ പ്രാപിച്ച നിരവധി പുണ്യപുരുഷന്‍മാരുണ്ട്. അവരില്‍ ഒരാളായിരുന്നു ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തിന്റെ സ്ഥാപകനായ ശ്രീ നീലകണ്ഠഗുരുപാദര്‍. രാമായണ പാരായണനിരതനും, ശ്രീ രാമദാസനായ ശ്രീ ഹനുമ്ദഭക്തനും, സര്‍വസംഗ പരിത്യാഗിയും, ആയ ഗുരുദേവന്‍ 1897 ഡിസംബര്‍ 23-ാം തീയതി കേട്ട നക്ഷത്രത്തില്‍, തിരുവനന്തപുരം ജില്ലയിലെ, മേലുളിയാഴ്ത്തുറ വില്ലേജിലുള്ള ഞാണ്ടൂര്‍കോണത്തുവീട്ടില്‍ ജനിച്ചു. പോവര്‍ത്തല വീട്ടില്‍ കൊച്ചപ്പി അമ്മയും മാതേവന്‍പിള്ളയുമായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍.

അഞ്ചാമത്തെ വയസ്സില്‍ ചെമ്പഴന്തിയിലെ നാരായണപിള്ള ആശാന്റെ കീഴില്‍ വിദ്യാഭ്യാസം തുടങ്ങി. മൂന്നാലു വര്‍ഷത്തെ പഠനത്തിനുശേഷം കൃഷികാര്യങ്ങളില്‍ മുഴുകി. വളരെ ചെറുപ്പത്തിലേ ആദ്ധ്യാത്മിക കാര്യങ്ങളില്‍ തത്പരനായിരുന്ന അദ്ദേഹം എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ട് മുടങ്ങാതെ വായിച്ചുപോന്നു.

അക്കാലത്ത്, ആശ്രമത്തിനു സമീപമുള്ള മടവൂര്‍പാറ ഗുഹാക്ഷേത്ര പരിസരം വാനര നിബഡമായ വനപ്രദേശമായിരുന്നു. ഈ ക്ഷേത്ര പരിസരത്ത് ഗുരുദേവന്‍ പലപ്പോഴും ധ്യാനനിരതനായിക്കഴിഞ്ഞിരുന്നു. അദ്ദേഹം പതിവായി സന്ദര്‍ശിച്ചിരുന്ന മറ്റൊരു സ്ഥലമായിരുന്നു തിരുവനന്തപുരത്തിനു തെക്കുള്ള വേളിമലയിലെ സുബ്രഹ്മണ്യക്ഷേത്രം. ശ്രീ രാമദാസനായ ഹനുമാനെയും വേദസ്വരൂപനായ സുബ്രഹ്മണ്യനെയും സാക്ഷാത്കരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

ഏകദേശം നാല്പത്തഞ്ചു വര്‍ഷം ഗുരുദേവന്‍ ഇന്നത്തെ ആശ്രമം സ്ഥിതിചെയ്യുന്ന പതിന്നാലു സെന്റ് സ്ഥലത്തിനകത്തു കഴിച്ചുകൂട്ടി. മുഴുവന്‍ സമയവും ധ്യാനത്തലും രാമായണ പാരായണത്തിലും മുഴുകിയിരുന്ന അദ്ദേഹം 1920-ല്‍ ഒരു ഓലക്കുടിലില്‍ ശ്രീരാമദാസാശ്രമം സ്ഥാപിച്ചു. അതോടെ ബാഹ്യ ലോകവുമായുള്ള സകല ബന്ധവും അദ്ദേഹം ഉപേക്ഷിച്ചു. ക്രമേണ വികസിത കുസുമത്തിന്റെ സുഗന്ധമെന്നപോലെ ഗുരുദേവന്റെ പ്രശസ്തി നാനാഭാഗത്തേക്കും പരന്നു. അങ്ങനെ നിരവധി ഭക്തസാരംഗങ്ങള്‍ ആശ്രമത്തിലെത്തി. വന്നവരെല്ലാം അദ്ദേഹത്തിന്റെ വചനമധുകണങ്ങള്‍ നുകര്‍ന്ന് സംതൃപ്തരായി, ആശ്രമത്തിലെ അഭൂതപൂര്‍വ്വവും അനുഭൂതിദായകവുമായ ആരാധനാസമ്പ്രദായവും, അഭിഷേകച്ചടങ്ങുകളും ദര്‍ശിക്കാന്‍ നാടിന്റെ പല ഭാഗത്തുനിന്നും വന്നെത്തുന്ന ഭക്തജനങ്ങളുടെ എണ്ണം ഓരോ കൊല്ലവും വര്‍ദ്ധിച്ചു തുടങ്ങി. സ്വാമിയുടെ കയ്യില്‍നിന്നും വാങ്ങിയ ഭസ്മംകൊണ്ട് ആധി വ്യാധികള്‍ മാറ്റിയവരുടെ എണ്ണത്തിന് കണക്കില്ല. കല്ലടിച്ചവിള എന്നപേരില്‍ അറിയപ്പെട്ടിരുന്ന സ്ഥലം ആശ്രമസ്ഥാപനത്തോടെ സ്വാമിയാര്‍മഠം എന്നപേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

വെറും ഒരു ചുട്ടിത്തോര്‍ത്തും ധരിച്ച്. ലളിത ജീവിതം നയിച്ചിരുന്ന ഗുരുദേവന്‍ ആദ്ധ്യാത്മിക പ്രഭാവത്തിന്റെ സമുജ്ജ്വല പ്രതീകമായിരുന്നു അഷ്ടൈശ്വര്യങ്ങളുടെ ഉടമയായിരുന്നു ഗുരുദേവന്‍. ആ സിദ്ധി വൈഭവങ്ങള്‍ നേരിട്ടു മനസ്സിലാക്കിയ ധാരാളംപേര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്.

വേദങ്ങളിലും ഉപനിഷത്തുകളിലും പ്രാചീന യതീന്ദ്രന്‍മാര്‍ സ്വാനുഭവത്തില്‍ നിന്നു പ്രഖ്യാപിച്ച പരമതത്ത്വങ്ങള്‍ ഗുരുദേവന്‍ സാക്ഷാത്കരിച്ചു. വളരെ ലളിതമായ രീതിയില്‍ പലപ്പോഴും അദ്ദേഹം അവ പ്രകാശിപ്പിച്ചിരുന്നു.

1962ജൂലൈ നാലാം തീയതി ഗുരുദേവന്‍ ശ്രീരാമ പട്ടാഭിഷേക ചിത്രം വരച്ച് ആരാധിച്ചിരുന്ന സ്ഥലത്ത് ലോകാനുഗ്രഹത്തിനായി ശ്രീരാമസീതാ ഹനുമത് പ്രതിഷ്ഠ നടത്തി. ‘വസുധൈവ കുടുംബകം’ അഥവാ ലോകം ഒരു കുടുബം എന്ന അര്‍ത്ഥപൂര്‍ണ്ണമായ ആശയമായിരുന്നു അദ്ദേഹം ലോകത്തിനു നല്‍കിയ സന്ദേശം.

തന്റെ കാലത്തിനു ശേഷം തന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനും ആശ്രമത്തിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനും, തികച്ചും ദുഷ്‌കരവും, വിശിഷ്ടതരവുമായ തന്റെ ആരാധനാരീതി നിലനിര്‍ത്തുന്നതിനും അദ്ദേഹം കണ്ടെത്തിയ ശിഷ്യനാണ് ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി. 1962-ല്‍ സത്യാനന്ദസരസ്വതി ആശ്രമത്തിലെത്തി. ഗുരുവിന്റെ പരമധാമ പ്രവേശനത്തിനു ശേഷം ആശ്രമത്തിന്റെ ചുമതല അദ്ദേഹം ഏറ്റെടുത്തു.

1965 മേയ്മാസം 26-ാം തീയതി ബുധനാഴ്ച ഉത്തരായണ ശുകഌപക്ഷവും ഏകാദശിയും ഒത്തുചേര്‍ന്ന പുണ്യദിനത്തില്‍ ശ്രീ നീലകണ്ഠഗുരുദേവന്‍ മഹാസമാധിയടഞ്ഞു. അദ്ദേഹത്തിന്റെ തപസ്സിന്റെയും അനുഗ്രഹത്തിന്റെയും ഫലമായി ശ്രീരാമദാസാശ്രമവും അതിന്റെ അസാധാരണ പ്രവര്‍ത്തന ശൈലിയും ലോകപ്രശസ്തങ്ങളായി.

കാമക്രുധാദ്യഖില ദോഷമപാസ്യ രാമ-
നാമാക്ഷരാമൃത കണൈര്‍ ഹൃദയം നിഷിഞ്ചന്‍
യഃ സാധ്വനുഗ്രഹ പഥേന ദിവം വിവേശ
തം നീലകണ്ഠഗുരു ദേവ മനുസ്മരാമി

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളെക്കുറിച്ച് ശ്രീരാമദാസ ആശ്രമം പ്രസിദ്ധീകരിച്ച ശ്രീസത്യാനന്ദവിഭൂതി എന്ന ഗ്രന്ഥത്തില്‍ നിന്ന്.

Share1TweetSend

Related News

സ്വാമിജിയെ അറിയുക

രാമായണം – സനാതന ധര്‍മ്മ ശാസ്ത്രം

സ്വാമിജിയെ അറിയുക

ലക്ഷ്മണോപദേശം – അവതാരിക

സ്വാമിജിയെ അറിയുക

സ്വാമിജി അന്ന് പറഞ്ഞതും നമ്മള്‍ ഇന്ന് അറിഞ്ഞതും

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies