അഗളി: നല്ലശിങ്കയില്‍ വ്യാജരേഖയിലൂടെ തട്ടിയെടുക്കപ്പെട്ട ആദിവാസി ഭൂമി കണ്ടെത്താന്‍ സര്‍വേ തുടങ്ങി. ഇന്നലെ ഉച്ചയോടെ താലൂക്ക് സര്‍വേയറുടെയും വില്ലേജ് ഉദ്യോഗസ്‌ഥരുടെയും നേതൃത്വത്തില്‍ സംഘം ഭൂമി അളക്കാനെത്തി. സര്‍വേ ഫീല്‍ഡ് റജിസ്‌റ്റര്‍ പ്രകാരം അതിരുകള്‍ രേഖപ്പെടുത്തിയ സര്‍വേ കല്ലുകള്‍ കണ്ടെത്താനാവാത്തതിനാല്‍ പിഡബ്‌ള്യുഡി റോഡും വനാതിര്‍ത്തിയും അതിരായികണക്കാക്കി അളന്ന് തുടങ്ങുകയായിരുന്നു. സ്‌ഥലത്തെ കാടും ചെടികളും മഴയും കാരണം സര്‍വേ പൂര്‍ത്തിയാക്കാനായില്ല.
കുടൂതല്‍ ജീവനക്കാരുമായെത്തി മറ്റൊരു ദിവസം സര്‍വേ തുടരുമെന്ന് റവന്യു അധികൃതര്‍ അറിയിച്ചു. 30 ന് അട്ടപ്പാടി സംരക്ഷണ സമിതി ഭൂമിയിലേക്ക്‌ആദിവാസികള്‍ മാര്‍ച്ച് നടത്തിയിരുന്നു. സമരത്തെ തുടര്‍ന്ന് തര്‍ക്ക ഭൂമിയിലെ കാറ്റാടിയന്ത്രത്തിന്റെ പ്രവര്‍ത്തനം നിറുത്തിയിരിക്കുകയാണ്. സമരസമിതിക്ക് തഹസില്‍ദാര്‍ നല്‍കിയ ഉറപ്പനുസരിച്ചാണ് ഇന്നലെ സര്‍വേ തുടങ്ങിയതെങ്കിലും വിവരം ആദിവാസികളെയോ അട്ടപ്പാടി സംരക്ഷണ സമിതിയെയോ അറിയിച്ചിരുന്നില്ല.
Discussion about this post