
തിരുവനന്തപുരം: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 75-ാം വാര്‍ഷികാഘോഷ സ്വാഗതസംഘ രൂപീകരണ യോഗം തിരുവനന്തപുരത്തെ ഭാരതീയ വിചാരകേന്ദ്രത്തില്‍ നടന്നു. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ദീപം തെളിയിച്ചതോടെ യോഗത്തിനു തുടക്കമായി. യോഗത്തില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍, കേസരി മുന്‍ മുഖ്യപത്രാധിപര്‍ ആര്‍.സഞ്ജയന്‍, കൈമനം മാതാ അമൃതാനന്ദമയി മഠം അദ്ധ്യക്ഷന്‍ സ്വാമി ശിവാമൃത ചൈതന്യ, മണ്ണാമൂല ശുഭാനന്ദാശ്രമം അദ്ധ്യക്ഷന്‍ സ്വാമി സത്യവ്രതന്‍, പദ്മനാഭ ഭക്തസമിതി ജന.കണ്‍വീനര്‍ എം.ഗോപാല്‍, ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി സി.കെ.കുഞ്ഞ്, അഡ്വ.അയ്യപ്പന്‍ പിള്ള, ശ്രീനാരായണ ധര്‍മ്മവേദി വൈസ് ചെയര്‍മാന്‍ ഡോ.ബിജു രമേശ് തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post