വര്‍ക്കല: ഒരു സംഘടനയുടെ ഭീഷണിയെ തുടര്‍ന്ന് ശിവഗിരി മഠത്തിനു പൊലീസ് സുരക്ഷ കര്‍ശനമാക്കി. കുറേദിവസമായി രണ്ടു പൊലീസുകാരെ 24 മണിക്കൂര്‍ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ട്. ഇന്റലിജന്‍സില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് പൊലീസ് സുരക്ഷ ശക്‌തമാക്കിയതെന്നാണു സൂചന. ഉന്നത ഉദ്യോഗസ്‌ഥര്‍ ശിവഗിരി സന്ദര്‍ശിച്ച് സ്‌ഥിതിഗതികള്‍ വിലയിരുത്തി.
Discussion about this post