ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള സമ്പത്തിന്റെ തരംതിരിക്കലിനും കണക്കെടുപ്പിനുമുള്ള വിദഗ്ധ സമിതിയില്‍നിന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍ വി.കെ. ഹരികുമാറിനെ ഒഴിവാക്കണമെന്നു ഹൈക്കോടതിയിലെ ഹര്‍ജിക്കാരന്‍ എന്‍. വിശ്വംഭരന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഇടക്കാല ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹരികുമാറിനെതിരെ ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ടും വിചാരണക്കോടതിയുടെ നിരീക്ഷണങ്ങളുമുണ്ടെന്നാണ് വിശ്വംഭരന്റെ ഹര്‍ജിയില്‍ പറയുന്നു.
Discussion about this post