ന്യൂഡല്‍ഹി: ജീവനക്കാര്‍ക്ക് കഴിഞ്ഞ ആറു മാസത്തെ ശമ്പള കുടിശിക ദിവസങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്യുമെന്ന് കിംഗ്ഫിഷര്‍ കമ്പനി ഉറപ്പു നല്‍കി. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ മേധാവി അരുണ്‍ മിശ്രയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കിംഗ്ഫിഷര്‍ സിഇഒ സഞ്ജയ് അഗര്‍വാള്‍, കമ്പനി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഹിതേഷ് പാട്ടീല്‍ എന്നിവരാണ് ഇതുസംബന്ധിച്ച് ഉറപ്പു നല്‍കിയത്. ശമ്പളം നല്‍കാത്തതിനാല്‍ ഫ്ളൈറ്റ് എന്‍ജിനീയര്‍മാരും ഒരു വിഭാഗം പൈലറ്റുമാരും നടത്തുന്ന സമരത്തെ തുടര്‍ന്ന് കിംഗ്ഫിഷര്‍ സര്‍വീസുകള്‍ രണ്ടു ദിവസമായി മുടങ്ങിയിരിക്കുകയാണ്. കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയും ഇതില്‍ നിന്ന് കരകയറാന്‍ സ്വീകരിക്കുന്ന നടപടികളും അവര്‍ അരുണ്‍ മിശ്രയോട് വിശദീകരിച്ചു.
Discussion about this post