ന്യൂഡല്‍ഹി: അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ കരട് നയരേഖ പുറത്തിറക്കി. സാധാരണക്കാരുടെ ഉന്നമനവും അഴിമതിനിര്‍മാര്‍ജനവും ലക്ഷ്യമിട്ടുകൊണ്ടാണ് പാര്‍ട്ടി രൂപരേഖ തയാറായിട്ടുള്ളത്. സ്ഥാനര്‍ത്ഥികളെ നിശ്ചയിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും നയരേഖയില്‍ വിശദമാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ എംഎല്‍എമാരും എംപിമാരും സര്‍ക്കാര്‍ സുരക്ഷയോ താമസസൗകര്യങ്ങളോ ഉപയോഗിക്കില്ല.
പുതിയ പാര്‍ട്ടിയുടെ പേരും ലോഗോയും ഭരണഘടനയും അടക്കമുളള കാര്യങ്ങള്‍ ഭരണഘടനാദിനമായ നവംബര്‍ 26 ന് ഡല്‍ഹിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രഖ്യാപിക്കും. അതേസമയം രാഷ്ട്രീയപാര്‍ട്ടി രൂപീകരണത്തിന് അനുകൂല നിലപാടെടുത്തിരുന്ന ഹസാരെ സംഘാംഗം കുമാര്‍ ബിശ്വാസ് പുതിയ പാര്‍ട്ടിയില്‍ ചേരില്ലെന്നു പ്രഖ്യാപിച്ചു.
Discussion about this post