കണ്ണൂര്‍: സബ്സിഡിയോടെ പാചകവാതക സിലിണ്ടറുകളുടെ വിതരണത്തില്‍ എപിഎല്‍, ബിപിഎല്‍ വ്യത്യാസം ഒഴിവാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. കേന്ദ്രസര്‍ക്കാര്‍ സബ്സിഡിയോടുകൂടിയ സിലിണ്ടറുകളുടെ എണ്ണം 12 ല്‍ നിന്ന് ആറാക്കി വെട്ടിക്കുറച്ചതിനെ തുടര്‍ന്നാണ് പ്രതിസന്ധിയുണ്ടായത്.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സബ്സിഡിയോടുകൂടിയ സിലിണ്ടറുകളുടെ എണ്ണം ഒന്‍പതാക്കാന്‍ പാര്‍ട്ടി നേതൃത്വം പിന്നീട് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ബിപിഎല്‍കാര്‍ക്ക് മാത്രമായി ഈ ആനുകൂല്യം പരിമിതപ്പെടുത്തുകയായിരുന്നു. ഇതില്‍ എപിഎല്‍, ബിപിഎല്‍ വ്യത്യാസം ഒഴിവാക്കണമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ആവശ്യപ്പെട്ടിരുന്നു.
Discussion about this post