ചെന്നൈ: രാജ്യത്തെ കടുവാ സങ്കേതങ്ങളിലെ വിനോദ സഞ്ചാരവും തീര്‍ഥാടനവും നിയന്ത്രിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗരേഖയ്ക്കെതിരേ തമിഴ്നാട് രംഗത്തെത്തി. തീരുമാനം വിനോദസഞ്ചാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് സുപ്രീം കോടതിയില്‍ സത്യവാംഗ്മൂലം നല്‍കി. അതിനിടെ തമിഴ്നാട്ടിലെ കടുവാസങ്കേതത്തിനു സമീപത്തു നിന്നും അധികൃതര്‍ ബലംപ്രയോഗിച്ച് ഒഴിപ്പിക്കുന്നുവെന്ന് ആരോപിച്ച് മലയാളി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗരേഖയ്ക്കെതിരേ കേരളവും എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു. തീരുമാനം നടപ്പാക്കിയാല്‍ ശബരിമല ഉള്‍പ്പടെയുള്ള തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഭക്തജനങ്ങളെ നിയന്ത്രിക്കേണ്ടി വരും. ഇത് പ്രായോഗികമല്ലെന്നാണ് കേരളത്തിന്റെ നിലപാട്.
Discussion about this post