ബെയ്‌റൂട്ട്: വിമതരുടെ ശക്തികേന്ദ്രമായ വടക്കന്‍ സിറിയയിലെ അലപ്പോ നഗരത്തില്‍ മൂന്നു തവണ ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി സിറിയയിലെ ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 27 പേര്‍ കൊല്ലപ്പെട്ടതായും എഴുപതിലേറെ പേര്‍ക്കു പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ഏതാനും മിനിട്ടുകളുടെ വ്യത്യാസത്തിലായിരുന്നു മൂന്നു സ്‌ഫോടനങ്ങളും. കാര്‍ ബോംബ് സ്‌ഫോടനങ്ങള്‍ ആണെന്നാണു റിപ്പോര്‍ട്ട്. വന്‍തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
Discussion about this post