ബാലസോര്‍, ഒറീസ: ഇന്ത്യ പൃഥ്വി-2 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. 350 കിലോമീറ്റര്‍ വേഗപരിധിയുള്ള ഈ ഭൂതല-ഭൂതല മിസൈല്‍ പൂര്‍ണമായും ഇന്ത്യയില്‍ രൂപകല്‍പന ചെയ്തു നിര്‍മിച്ചതാണ്. അഞ്ഞൂറു കിലോ സ്‌ഫോടകവസ്തുക്കള്‍ വഹിക്കാന്‍ ശേഷിയുണ്ട്. ഒന്‍പതു മീറ്റര്‍ നീളമുള്ള പൃഥി -2 മുന്‍പ് നിരവധി തവണ പരീക്ഷിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25 നായിരുന്നു അവസാന പരീക്ഷണം നടന്നത്. പരീക്ഷണം പൂര്‍ണവിജയമായിരുന്നെന്ന് ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് അധികൃതര്‍ അറിയിച്ചു.
ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ വികസന പദ്ധതി പ്രകാരം ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യ ബാലിസ്റ്റിക് മിസൈലാണിത്. 350 കിലോമീറ്റര്‍ ദൂര പരിധിയുള്ള ഈ ഭൂതല -ഭൂതല മിസൈലിന് 500 കിലോഗ്രാം പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുണ്ട്. ആണവ സാമഗ്രികളും പരമ്പരാഗത യുദ്ധ സാമഗ്രികളും വഹിക്കാനാവും. ഒന്‍പത് മീറ്റര്‍ നീളമുള്ള മിസൈല്‍ പ്രവര്‍ത്തിപ്പിക്കുന്നത് രണ്ട് എന്‍ജിന്‍ ഉപയോഗിച്ചാണ്. ദ്രവീകൃത ഇന്ധനമാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്.
Discussion about this post