നാദാപുരം: നാദാപുരം ടിഐഎം ട്രെയിനിംഗ് കോളജിനോട് ചേര്‍ന്ന ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് സ്ഫോടകവസ്തുശേഖരം കണ്ടെടുത്തത്. ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന എട്ട് ജലാറ്റിന്‍ സ്റ്റിക്കുകള്‍, ആറ് ഡിറ്റണേറ്ററുകള്‍, 30 മീറ്റര്‍ ഫ്യൂസ് വയര്‍, മൂന്ന് കിലോ അമോണിയം നൈട്രേറ്റ് എന്നിവയാണ് പ്ളാസ്റിക് കവറില്‍ സൂക്ഷിച്ച നിലയില്‍ ഇന്നു രാവിലെ പോലീസ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത്.
ഉത്തരമേഖലാ എഡിജിപി എന്‍. ശങ്കര്‍ റെഡ്ഡിയുടെ നിര്‍ദേശപ്രകാരം വടകര ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ചെമ്പ്രക്കണ്ടി ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള പറമ്പില്‍ നിന്നുമാണ് സ്ഫോടകവസ്തുക്കള്‍ കിട്ടിയിട്ടുള്ളത്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Discussion about this post