അഗളി: പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായെന്നു പരാതിക്കിടയാക്കിയ നരസ്സിമുക്ക് രക്ഷാവില്ലയുടെ മാനേജിങ് ട്രസ്‌റ്റി റെക്‌സി ഡിക്രൂസിന്റെ പേരില്‍ പൊലീസ് കേസെടുത്തു. അനധികൃതമായി അനാഥാലയം നടത്തിയതിനും പീഡന ശ്രമങ്ങള്‍ക്കുമാണ് കേസ്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം രക്ഷാവില്ലയില്‍ നിന്നു മുട്ടിക്കുളങ്ങരയിലെ ജൂവൈനല്‍ ഹോമിലേക്കു മാറ്റിയ കുട്ടികളില്‍ ആറു പേരെ രക്ഷിതാക്കളെത്തി കൊണ്ടുപോയി. രക്ഷാവില്ല ട്രസ്‌റ്റ് ഭാരവാഹികള്‍ അറിയിച്ചതനുസരിച്ചാണു രക്ഷിതാക്കളെത്തിയത്. കേരളത്തിലെ വിവിധ പട്ടണങ്ങളിലെ തെരുവുകളില്‍ നിന്നു രക്ഷാവില്ലയിലെത്തിയ അന്യസംസ്‌ഥാനക്കാരായ ഒന്‍പത് കുട്ടികള്‍ ജൂവൈനല്‍ ഹോമില്‍ ഇനി ശേഷിക്കുന്നുണ്ട്.
Discussion about this post