ഷിംല: ഹിമാചല്‍ പ്രദേശില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേരും ചിത്രവും പതിച്ച ഹാന്‍ഡ് ബാഗുകള്‍ വിതരണം ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലും പ്രതിപക്ഷ കക്ഷികളുടെ പരാതിയെയും തുടര്‍ന്നാണ് നടപടി. പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ ബാഗ് വിതരണം നിര്‍ത്തിവെക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ് സമ്പത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയായിരുന്നു.
16 ലക്ഷത്തോളം വരുന്ന സംസ്ഥാനത്തെ റേഷന്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി വാജ്‌പേയിയുടെ പേരും ചിത്രവും പതിച്ച ഹാന്‍ഡ് ബാഗുകള്‍ നല്‍കാനുള്ള പദ്ധതിക്ക് കഴിഞ്ഞ ആഗസ്ത് 15 നാണ് സര്‍ക്കാര്‍ തുടക്കം കുറിച്ചത്.
Discussion about this post