മാലെ: മാലെദ്വീപിലെ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് അറസ്റ്റിലായി. അധികാര ദുര്‍വിനിയോഗ കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ്. മാലെദ്വീപില്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്‍റാണ് മുഹമ്മദ് നഷീദ്. ഭവന നിര്‍മ്മാണ മന്ത്രി മുഹമ്മദ് അസ്‌ലമിന്റെ തെക്കന്‍ മാലെദ്വീപിലുള്ള വസതിയില്‍ നിന്നാണ് നഷീദ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. പ്രസിഡന്റായിരിക്കെ ചീഫ് ക്രമിനല്‍ ജഡ്ജ് അബ്ദുള്ള മുഹമ്മദിനെ അറസ്റ്റു ചെയ്ത് തടവില്‍ പാര്‍പ്പിച്ചതുമായി ബന്ധപ്പെട്ടതാണ് അദ്ദേഹത്തിന് എതിരെയുള്ള കേസ്.
2008ല്‍ രാജ്യത്ത് ആദ്യമായി നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചാണ് നഷീദ് പ്രസിഡന്റായത്. പിന്നീട് സൈന്യത്തിന്റെ സഹായത്തോടെ അട്ടിമറിയിലൂടെ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.
Discussion about this post