തിരുവനന്തപുരം: നവരാത്രി ഉത്സവത്തിനുള്ള വിഗ്രഹങ്ങള്‍ വ്യാഴാഴ്ച ശുചീന്ദ്രത്തു നിന്ന് പുറപ്പെടുമെന്ന് ആര്യശാല ദേവീക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം റൂറല്‍ എ.ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് ചിത്രസേനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും തമിഴ്‌നാട് പോലീസും ഘോഷയാത്രയ്ക്ക് അകമ്പടിയേകും. 26 ന് വിഗ്രഹങ്ങളുടെ മടക്കയാത്ര തുടങ്ങും. 28ന് വിഗ്രഹങ്ങള്‍ പൂര്‍വ ക്ഷേത്രത്തില്‍ തിരിച്ചെത്തിക്കുമെന്ന് ഉപദേശക സമിതി അറിയിച്ചു. സെക്രട്ടറി എസ്.ആര്‍.രമേശ്, പ്രസിഡന്റ് ജി.മാണിക്യം എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post