തിരുവനന്തപുരം: മില്‍മ പാലിന്റെയും കാലിത്തീറ്റയുടെയും വിലവര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍ ആവശ്യപ്പെട്ടു. പാല്‍വില അഞ്ചു രൂപ കൂട്ടി, അതില്‍ നാലുരൂപ 60 0പൈസ കര്‍ഷകര്‍ക്കു നല്‍കുമെന്നു പറയുന്ന മില്‍മ കാലിത്തീറ്റ ചാക്കൊന്നിന്ന് 200 രൂപ വര്‍ധിപ്പിച്ചതു വഞ്ചനാപരമാണെന്നു വി.എസ്.ആരോപിച്ചു. മില്‍മ ക്ഷീരസംഘങ്ങള്‍ വഴി കേരളത്തില്‍ നിന്ന എത്ര ലിറ്റര്‍ പാല്‍ സംഭരിക്കുന്നുണ്ടെന്നും വില്‍ക്കുന്നുണ്ടെന്നും വെളിപ്പെടുത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു.
Discussion about this post