ന്യൂഡല്‍ഹി: മൂന്ന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരെ ഡെല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. പുണെ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് കരുതുന്നവരാണ് അറസ്റ്റിലായ മൂന്നുപേരും. ഡെല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് ഇവരെ പിടികൂടിയത്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ മേധാവി യാസിന്‍ ഭട്കലുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് പിടിയിലായവരെന്ന് പോലീസ് അറിയിച്ചു. സ്‌ഫോടനപരമ്പരയില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.
Discussion about this post