പനജി: മലയാളത്തില്‍ നിന്ന് അഞ്ചു ചലച്ചിത്രങ്ങളെ ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയുടെ ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുത്തു. ഭൂമിയുടെ അവകാശികള്‍( ടി വി ചന്ദ്രന്‍), ആകാശത്തിന്റെ നിറം( ഡോ. ബിജു), ഒഴിമുറി( മധുപാല്‍), ഇത്രമാത്രം (കെ. ഗോപിനാഥന്‍) മഞ്ചാടിക്കുരു( അഞ്ജലി മേനോന്‍) എന്നിവയാണ് ചിത്രങ്ങള്‍. മൊത്തം 20 ചിത്രങ്ങളാണ് പനോരമയില്‍ പ്രദര്‍ശിപ്പിക്കുക.
ഉണ്ണി വിജയന്റെ ലെസണ്‍സ് ഇന്‍ ഫൊര്‍ഗെറ്റിങ് (ഇംഗ്ലിഷ്) എന്ന ചിത്രത്തെയും തിരഞ്ഞെടുത്തു. ദേശീയ അവാര്‍ഡ് നേടിയ സുവീരന്റെ ബ്യാരി എന്ന ചിത്രവും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Discussion about this post