ഹൈദരാബാദ്: കിംഗ്ഫിഷര്‍ എയര്‍വെയ്സ് ഉടമ വിജയ് മല്യയ്ക്കെതിരേ ഹൈദരാബാദ് കോടതി ജാമ്യമില്ലാ അറസ്റ് വാറണ്ട് പുറപ്പെടുവിച്ചു. വിമാനത്താവള നിര്‍മാതാക്കളായ ജിഎംആര്‍ നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് വാറണ്ട് പുറപ്പെടുവിച്ചത്. ജിഎംആറിന് നടത്തിപ്പു ചുമതലയുള്ള ഡല്‍ഹി വിമാനത്താവളത്തില്‍ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് 40 കോടി രൂപ നല്‍കാനുണ്ടായിരുന്നു. 10 കോടി രൂപയുടെ ചെക്ക് നല്‍കിയെങ്കിലും മടങ്ങുകയായിരുന്നു.
Discussion about this post