സ്‌റ്റോക്കോം: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം യൂറോപ്യന്‍ യൂണിയന്. ലോകസമാധാനത്തിനും സാമ്പത്തിക രാഷ്ട്രീയ സുസ്ഥിരതയ്ക്കും കഴിഞ്ഞ 60 വര്‍ഷമായി നല്‍കി വരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.
ഇപ്പോള്‍ 27 രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളാണ്. ബെല്‍ജിയത്തിലെ ബ്രസല്‍സാണ് ആസ്ഥാനം. ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്ക്, ഡെന്‍മാര്‍ക്ക്, എസ്‌തോണിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹംഗറി, അയര്‍ലന്‍ഡ്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ലക്‌സംബര്‍ഗ്, മാള്‍ട്ട, നെതര്‍ലന്‍ഡ്‌സ്, പോളണ്ട്, പോര്‍ച്ചുഗല്‍, റൊമാനിയ, സ്‌പെയിന്‍, സ്ലൊവാക്യ, സ്ലൊവേനിയ, സ്വീഡന്‍, യുണൈറ്റഡ് കിങ്ഡം എന്നീ രാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയനിലെ അംഗങ്ങള്‍. 1951ല്‍ ഫ്രഞ്ചുകാരനായ ഷോണ്‍ മോണെ ആണ് യൂറോപ്യന്‍ യൂണിയനു രൂപം നല്കിയത്. 1957-ല്‍ റോം ഉടമ്പടിയോടെ തുടങ്ങിയ ആറു രാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയനു തുടക്കമിട്ടത്.
Discussion about this post