അഹമ്മദാബാദ്: ടോള്‍ ബൂത്തില്‍ ഐഡി കാര്‍ഡ് ചോദിച്ചതിന് ജീവനക്കാര്‍ക്ക് നേരെ തോക്കു വീശിയ എംപിക്കെതിരേ ആയുധനിയമപ്രകാരം കേസെടുത്തു. ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി വിത്തല്‍ രധാദിയയ്ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. എംഎല്‍എ തോക്കു വീശുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് നടപടി. വാഹനത്തില്‍ ടോള്‍ ബൂത്തിലെത്തിയ എംപിയുടെ ഐഡി കാര്‍ഡ് ജീവനക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ ഫോട്ടോസ്റാറ്റ് മാത്രമാണ് കാണിച്ചത്. യഥാര്‍ഥ കാര്‍ഡ് തന്നെ കാട്ടണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടതാണ് എംപിയെ പ്രകോപിപ്പിച്ചത്.
വഡോദരയില്‍ ദേശീയപാത എട്ടിലെ കാര്‍ജാന് സമീപമുള്ള ടോള്‍ പ്ളാസയില്‍ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവമുണ്ടായത്. എംപിയുടെ പ്രകടനം ടോള്‍ പ്ളാസയ്ക്ക് പുറത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളില്‍ പതിയുകയായിരുന്നു. ഈ ദൃശ്യങ്ങളടക്കം ടോള്‍ ബൂത്തില്‍ പണം പിരിക്കാന്‍ നിയോഗിച്ച കമ്പനിയുടെ മാനേജരാണ് വഡോദര റൂറല്‍ പോലീസിന് പരാതി നല്‍കിയത്. തുടര്‍ന്നാണ് പോലീസ് സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റര്‍ ചെയ്തത്. സൌരാഷ്ട്ര മേഖലയില്‍ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവാണ് വിത്തല്‍ രധാദിയ. അടുത്തിടെ രാജ്ഘോട്ടില്‍ ആയിരങ്ങളെ അണിനിരത്തി പാര്‍ട്ടി നടത്തിയ കര്‍ഷക റാലിയുടെ പ്രധാന സംഘാടകരില്‍ ഒരാള്‍ കൂടിയായിരുന്നു ഇദ്ദേഹം.













Discussion about this post