തിരുവനന്തപുരം: വിളപ്പില്‍ശാലയിലേക്ക് രഹസ്യമായി മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള യന്ത്രസാമഗ്രികള്‍ എത്തിച്ചതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് ശോഭന കുമാരി നടത്തുന്ന നിരാഹാരസമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ചവര്‍ ഫാക്ടറി അടച്ചുപൂട്ടുന്നതുവരെ മരണം വരെ നിരാഹരസമരം ചെയ്യുമെന്നാണ് ശോഭന കുമാരി അറിയിച്ചു.
ഇന്നലെയാണ് മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള യന്ത്രസാമഗ്രികള്‍ പോലീസ് വലയത്തില്‍ രഹസ്യമായി ചവര്‍ ഫാക്ടറിയില്‍ എത്തിച്ചത്. ഇതേ തുടര്‍ന്ന് വിളപ്പില്‍ നിവാസികള്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി അണിനിരക്കുകയായിരുന്നു.
ചവര്‍ ഫാക്ടറി അടച്ചു പൂട്ടും വരെ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം വിളപ്പില്‍ശാലയില്‍ പ്രശ്‌നപരിഹാരത്തിന് സര്‍വകക്ഷിയോഗം മറ്റന്നാള്‍ വിളിച്ചു ചേര്‍ക്കുമെന്ന് മന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു. ജനങ്ങളുമായി സംഘര്‍ഷത്തിന് സര്‍ക്കാര്‍ തയ്യാറല്ല. കോടതി വിധി നടപ്പിലാക്കാനാണ് ശ്രമിച്ചതെന്നും ശിവകുമാര്‍ പറഞ്ഞു
Discussion about this post