കോഴിക്കോട്: കേരളത്തില്‍ എത്തുന്ന ഭൂരിഭാഗം വാഴപ്പഴവും പച്ചക്കായയും തമിഴനാട്ടില്‍ നിന്നാണ് വരുന്നത്. ആവശ്യക്കാരേറിയിട്ടും വാഴകൃഷി കര്‍ഷകന് ഒരു തരത്തിലും ലാഭമില്ലാത്തതിനാലാണ് പരിസ്ഥിതി സംരക്ഷണ കര്‍ഷക കൂട്ടായ്മയായ ഗ്രീന്‍ വ്യൂ ബ്രാന്റഡ് വാഴക്കുലയുമായി വിപണിയിലെത്തുന്നത്. തീര്‍ത്തും ജൈവ വളം ഉപയോഗിച്ച് ഉല്‍പാദിപ്പിക്കുന്ന വാഴ കൃഷിയാണ് ഗ്രീന്‍ വ്യൂ ലക്ഷ്യമിടുന്നത്. ജൈവ വളങ്ങള്‍ മാത്രമുപയോഗിച്ച് ഉണ്ടാക്കുന്ന വാഴക്കുലകളെ ബ്രാന്റ് ചെയ്ത് വിപണയില്‍ വേറിട്ടു നിര്‍ത്തും. വിപണിയില്‍ ലഭിക്കുന്ന എല്ലാ ബ്രാന്റഡ് ഉത്പന്നങ്ങള്‍ക്കും അതിന്റെ ചേരുവകകള്‍ എഴുതിയ കുറിപ്പ് ലഭിക്കും. ഇതേ രീതിയാണ് ഗ്രീന്‍ വ്യൂ വാഴക്കുലയിലും ചെയ്യുന്നത്. വാഴകുലയുണ്ടാക്കാന്‍ എന്തൊക്കെ വളങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് കുലയുടെ മുകളില്‍ എഴുതി ടാഗ് ചെയ്യും.
ജനങ്ങള്‍ക്ക് അത് വായിച്ച് നോക്കി രാസ വളം ഉപയോഗിച്ചിട്ടില്ലെന്ന ഉറപ്പോടെ വാങ്ങാമെന്നും ഭാരവാഹികള്‍ അറിയിച്ചു.ഇടനിലക്കാരെ ഒഴിവാക്കി ബ്രാന്റ്ഡ് വാഴക്കുലകളെ ഗ്രീന്‍ വ്യൂ നേരിട്ടാണ് വിപണിയില്‍ എത്തിക്കന്നത്. പദ്ധതിയുടെ ഉദ്ഘാടനം കൃഷി മന്ത്രി കെ.പി. മോഹനന്‍ നിര്‍വഹിച്ചു. കൗണ്‍സിലര്‍ പി. കിഷന്‍ചന്ദ് അധ്യക്ഷത വഹിച്ചു. ബ്രാന്റഡ് കുലയുടെ ആദ്യവില്പന വേങ്ങേരി നിറവിന്റെ പ്രസിഡന്റ് എം.പി. സത്യന് നല്‍കി കൊണ്ട് മന്ത്രി നിര്‍വഹിച്ചു. ഗ്രീന്‍ വ്യൂ പ്രസിഡന്റ് എം.പി. രജുല്‍കുമാര്‍ സ്വഗതവും സെക്രട്ടറി ചന്ദ്രന്‍ നായര്‍ നന്ദിയും പറഞ്ഞു.
Discussion about this post