തിരുവനന്തപുരം: എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള തൊഴില്‍രഹിതരായ വിധവകള്‍/ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍/മുപ്പത് വയസ്സ് കഴിഞ്ഞ അവിവാഹിതകള്‍/നിയമാനുസ്യതം വിവാഹബന്ധം വേര്‍പ്പെടുത്തിയ സ്ത്രീകള്‍/ പട്ടികവര്‍ഗ്ഗത്തിലെ അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കുമാത്രമായിട്ടുളള ‘ശരണ്യ’സ്വയംതൊഴില്‍ പദ്ധതിയുടെ 2012-13 ലേക്കുളള അപേക്ഷകള്‍ അതാത് എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ സ്വീകരിക്കുന്നു. ഇതിനുളള അപേക്ഷാഫാറം ജില്ലയിലെ എല്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലും ഒക്‌ടോബര്‍ 15 വരെ വിതരണം ചെയ്യും. employmentkerala.gov.in എന്ന വെബ്‌സൈറ്റിലും അപേക്ഷാഫാറം ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷഫാറം നവംബര്‍ 30 വരെ സ്വീകരിക്കും. അപേക്ഷകര്‍ 18നും 55 നും മദ്ധ്യേ പ്രായമുളളവരും വാര്‍ഷിക കുടുംബവരുമാനം ഒരു ലക്ഷം രൂപയ്ക്ക് താഴെയുളളവരും തൊഴില്‍രഹിതരും ആയിരിക്കണം. പരമാവധി വായ്പ തുക 50000രൂപയാണ്. 50 ശതമാനം സബ്‌സിഡിയോടുകൂടി എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്നുമാണ് വായ്പാ വിതരണം ചെയ്യുന്നത്. സബ്‌സിഡി കഴിച്ചുളള തുക പലിശ ഇല്ലാതെ 60 മാസ തവണകളായി തിരിച്ചടച്ചാല്‍ മതിയാകും. ണിക്ക് ബേക്കറി ജംഗ്ഷനില്‍ (വിമന്‍സ് കോളേജിലേക്ക്1 പോകുന്ന റോഡിനു വലതു വശം) പ്രവര്‍ത്തിക്കുന്ന സൈബര്‍ശ്രീ, സി-ഡിറ്റ് ഓഫീസില്‍ എത്തിച്ചേരണം) വിളിക്കേണ്ട നമ്പര്‍ – 0471 – 2323949.













Discussion about this post