തിരുവനന്തപുരം: മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ മുന്‍കൂര്‍ നികുതി സ്വീകരിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ലോട്ടറി ഓര്‍ഡിനന്‍സ് പ്രകാരമുള്ള നികുതിയോടൊപ്പം നല്‍കേണ്ട രേഖകള്‍ പൂര്‍ണമല്ലെന്നകാരണത്താലാണ് നികുതി നിരസിക്കുന്നത്.
ചട്ടം നാല് ലംഘിക്കുന്ന സാക്ഷ്യപത്രം നികുതിയോടൊപ്പം നല്‍കിയിരുന്നില്ല. മേഘ നല്‍കിയ 4.10 കോടി രൂപയുടെ ഡി.ഡി. തിരികെ കൊടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഇന്നലെയാണ് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് നികുതി സ്പീഡ് പോസ്റ്റില്‍ നികുതി വകുപ്പിന് സി.ഡി അയച്ചുകൊടുത്തത്. പുതിയ ലോട്ടറി ഓര്‍ഡിനന്‍സ് പ്രകാരമുള്ള 11 വ്യവസ്ഥകള്‍ പാലിച്ചാണ് നികുതി നല്‍കിയതെങ്കിലും ചട്ടം നാല് ലംഘിച്ചിട്ടില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ സാക്ഷ്യപത്രം ഇതോടൊപ്പം അയച്ചിരുന്നില്ല.
Discussion about this post