Tuesday, July 1, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സ്വാമിജിയെ അറിയുക

സന്യാസത്തിന് നൂതന ഭാഷ്യം രചിച്ച യതീന്ദ്രന്‍ – പൂര്‍വ്വാശ്രമം

by Punnyabhumi Desk
Oct 16, 2012, 12:04 pm IST
in സ്വാമിജിയെ അറിയുക

പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള

തിരുവനന്തപുരം ജില്ലയിലെ അണ്ടൂര്‍ക്കോണം വില്ലേജില്‍ മംഗലത്തുഭവനത്തില്‍ ശ്രീ മാധവന്‍പിള്ളയുടെയും ശ്രീമതി തങ്കമ്മയുടെയും രണ്ടാമത്തെ പുത്രനായി 1935 സെപ്റ്റംബര്‍ 25-ാം തീയതി പുണര്‍തം നക്ഷത്രത്തില്‍ ജനിച്ച ശേഖരന്‍നായരാണ് പില്‍ക്കാലത്ത് ലോകപ്രശസ്തനായിത്തീര്‍ന്ന ജഗദ്ഗുരുസ്വാമി സത്യാനന്ദസരസ്വതി.

ബാല്യകാലംമുതല്‍ ആദ്ധ്യാത്മിക കാര്യങ്ങളില്‍ അദ്ദേഹം തത്പരനായിരുന്നു. അഞ്ചാമത്തെ വയസ്സില്‍ വിഷ്ണുസഹസ്രനാമം ഹൃദിസ്ഥമാക്കി. അക്കാലത്തു പലപ്പോഴും അദ്ദേഹത്തിനു ബാലഗോപാലദര്‍ശനം ലഭിച്ചിരുന്നു. പില്ക്കാലത്തെഴുതിയ ‘ഉണ്ണിച്ചേവടി’ എന്ന കവിതയില്‍ ഉണ്ണിക്കണ്ണനോടുള്ള ഗാഢഭക്തി പ്രകടമാക്കിയിട്ടുണ്ട്.

സ്വാമിജിയുടെ ഭവനത്തിനുസമീപമാണ് പ്രസിദ്ധമായ പണിമൂലഭഗവതി ക്ഷേത്രം തന്‍മൂലം കുട്ടിക്കാലം മുതല്‍തന്നെ ദേവിയുടെ ഉപാസകന്‍കുടിയായിരുന്നു അദ്ദേഹം. പണിമൂലദേവീസ്തവം എന്ന കൃതിയില്‍ ദേവിയുടെ വിവിധഭാവങ്ങള്‍ അതീവമനോഹരമായി സബ്ദാര്‍ത്ഥ സമ്മിളിതമായ ഭാഷയില്‍ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു.

പോത്തന്‍കോട് എല്‍.പി. സ്‌കൂള്‍ കൊയ്ത്തൂര്‍ക്കോണം ഈശ്വരവിലാസം യു.പി.സ്‌കൂള്‍, കണിയാപുരം മുസ്ലീം ഹൈസ്‌കൂള്‍, തിരുവനനതപുരം മഹാത്മാഗാന്ധി കോളേജ്, ഗവ.മറ്റുവിദ്യാര്‍ത്ഥികളുടെ ചപലസ്വഭാവമൊന്നും അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല. പുരാണകഥകളോ പണിമൂലയില്‍ കണ്ടകഥകളിയുടെ വിവരണമോ ആയിരിക്കും അദ്ദേഹത്തിന്റെ സംഭാഷണവിഷയം. ചിലപ്പോള്‍ ഉള്ളങ്കൈമാത്രം നല്ലവണ്ണം ചൂടാക്കി ഞങ്ങളെ അത്ുഭതപ്പെടുത്തിയിരുന്നു. യോഗാചാര്യനായ ശ്രീ വെണ്‍കുളം പരമേശ്വരനില്‍ നിന്ന് യോഗാസനങ്ങള്‍ പരിശീലിച്ചു. വിദ്യാര്‍ത്ഥിയായിരുന്ന കാലത്തുതന്നെ കലാസാംസ്‌കാരിക രംഗങ്ങളിലും സാമൂഹികമേഖലകളിലും അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. പഠനം പൂര്‍ത്തിയാക്കിയതിനുശേഷം അദ്ദേഹം തുണ്ടത്തില്‍ മാധവവിലാസം ഹൈസ്‌കൂളില്‍ കുറച്ചുകാലം അദ്ധ്യാപകനായി ജോലിനോക്കി. കുട്ടികള്‍ക്കെല്ലാം പ്രിയങ്കരനായ അദ്ധ്യാപകനായിരുന്നു സ്വാമികള്‍. ശ്രീ നീലകണ്ഠഗുരുപാദരുടെ സമാധിക്കുശേഷം ആശ്രമത്തിന്റെ ചുമതല പൂര്‍ണ്ണമായി ഏറ്റെടുക്കേണ്ടിവന്നതിനാല്‍ ജോലി രാജിവച്ചു.

വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കാലത്ത് ഒരു സന്യാസിയുടെ ക്ഷണപ്രകാരം ഹിമാലയപര്യടനത്തിന് അദ്ദേഹം തയ്യാറായി. കൃഷ്ണവസിഷ്ഠഗുഹ, ഹൃഷീകേശം, ഹിമാലയം എന്നായിരുന്നു ആ സന്യാസി കൊടുത്തവിലാസം. തന്റെ ഹിമാലയയാത്ര ആരെയും അദ്ദേഹം അറിയിച്ചിരുന്നില്ല. യാത്ര പുറപ്പെടാന്‍ തീരുമാനിച്ചതിന്റെ തലേദിവസം ശ്രീനീലകണ്ഠഗുരുപാദര്‍ ഒരാളെ അദ്ദേഹത്തിന്റെ അടുക്കലേയ്ക്കയച്ചു. ഉടനെ ആശ്രമത്തിലെത്തണം എന്നായിരുന്നു ഗുരുപാദരുടെ സന്ദേശം. വളരെ ബാല്യത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമേ ശേഖരന്‍ ഗുരുപാദരുടെ ആശ്രമത്തില്‍ പോയിരുന്നുള്ളൂ. എന്നാല്‍ പ്രഥമദര്‍ശനത്തില്‍ തന്നെ തന്റെ ഭാവിശിഷ്യനെ ഗുരു ശേഖരനില്‍ ദര്‍ശിച്ചിരുന്നു. ‘ അവിടെ ഉള്ളതൊക്കെ ഇവിടെയുണ്ട്. ഇവിടെ ഇല്ലാത്തതൊന്നും അവിടെയില്ല’. ഗുരുപറഞ്ഞവാക്യത്തിന്റെ പൊരുള്‍ ബുദ്ധിമാനായ ശേഖരനു മനസ്സിലായി. തുടര്‍ന്ന് ഗുരുവിന്റെ നിര്‍ദ്ദേശമനുസരിച്ച്, 1962-ല്‍ ഹിമാലയ യാത്ര ഉപേക്ഷിച്ച് അദ്ദേഹം ആശ്രമത്തിലെത്തി.

ഗുരുവിന്റെ അനുഗ്രഹത്തോടെ ആശ്രമത്തിന്റെ പല ചുമതലകളും അദ്ദേഹം ഏറ്റെടുത്തു. കഠിനമായ യാതനയും പ്രതിസന്ധികളും കൊണ്ട് ദുര്‍ഗമമായ പാതയായിരുന്നു ശിഷ്യനുമുന്നില്‍ ഉണ്ടായിരുന്നത്. അതെല്ലാം ഒരു വെല്ലുവിളിയെന്ന വിധത്തില്‍ ഏറ്റെടുത്ത് ആ പാതയിലൂടെ മുന്നോട്ട് നീങ്ങി. പില്‍ക്കാലത്ത് അദ്ദേഹത്തിന് ഏറ്റെടുക്കേണ്ടിവന്ന കഠിനകര്‍മ്മങ്ങളുടെ പരിശീലനക്കളരിയായിരുന്നു ആശ്രമത്തിലെ കര്‍മ്മമണ്ഡലം. ഗുരു തന്റെ തപശ്ശക്തിമുഴുവന്‍ ശിഷ്യനിലേക്ക് പകര്‍ന്നു. ഭദ്രദീപത്തില്‍ നിന്നുകൊളുത്തിയപന്തംപോലെ ഗുരുവില്‍നിന്നു കിട്ടിയ ഊര്‍ജ്ജം സ്വാമിജി വിഹരിച്ച എല്ലാ കര്‍മ്മകാണ്ഡങ്ങളിലും ജ്വലിച്ചുനിന്നു. തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തബിരുദത്തിന് തയ്യാറായ ശിഷ്യനോട് ഗുരുപാദര്‍ പറഞ്ഞു. ‘വേണ്ടടോ, വേണ്ടതൊക്കെ വേണ്ടസമയത്ത് തോന്നിക്കൊള്ളും’ ആ അനുഗ്രഹം ജീവിതകാലം മുഴുവനും അദ്ദേഹത്തിനുണ്ടായിരുന്നു.

1965 മേയ് 26-ാം തീയതി ശ്രീ നീലകണ്ഠഗുരുപാദര്‍ സമാധിയായി. തുടര്‍ന്ന് ആശ്രമത്തിന്റെ മുഴുവന്‍ ചുമതലയും മഠാധിപതിസ്ഥാനവും ശേഖരന്‍ ഏറ്റെടുത്തു. അന്നുമുതല്‍ സ്വാമി സത്യാനന്ദസരസ്വതി എന്ന സന്യാസനാമത്തില്‍ അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങി. ഗുരുപാദരുടെ വസുധൈവകുടുംബകം എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ വേണ്ടി 1981ല്‍ സ്വാമിജി ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്തു.

ശ്രീ പാങ്ങപ്പാറ പ്രഭാകരന്‍ നായര്‍ രചിച്ച് 1974-ല്‍ പ്രസിദ്ധീകരിച്ച ശ്രീ നീലകണ്ഠസുപ്രഭാതത്തിന്റെ അവതാരികയില്‍ ആദ്ധ്യാത്മികാചാര്യനായ പ്രൊഫ.ജി.ബാലകൃഷ്ണന്‍ നായര്‍ ഇങ്ങനെ എഴുതി. ‘ഇന്ന് ശ്രീരാമദാസാശ്രമത്തിന്റെ ചുമതല വഹിക്കുന്ന ശ്രീമത് സത്യാനന്ദസരസ്വതി സ്വാമികള്‍ക്കാണ് ആചാര്യന്റെ (ശ്രീനീലകണ്ഠഗുരുപാദരുടെ) അദ്ധ്യാത്മവിദ്യയും ആശ്ശിസ്സും സമഗ്രമായി പകര്‍ന്നുകിട്ടാന്‍ ഭാഗ്യമുണ്ടായത്’. ശ്രീമത് സത്യാനന്ദസരസ്വതിസ്വാമികളുടെ ആദ്ധ്യാത്മികതൃഷ്ണ ശമിപ്പിക്കാന്‍ തന്നെയാണോ ശ്രീനീലകണ്ഠഗുരുപാദര്‍ അവതരിച്ചതെന്ന് തോന്നുമാറ് ശിഷ്യന്‍ സര്‍വഥാ ആ പദത്തിനര്‍ഹനായി വര്‍ത്തിക്കുന്നുവെന്ന് ഇന്ന് ആശ്രമം സന്ദര്‍ശിക്കുന്ന ആര്‍ക്കും ധരിക്കാന്‍ കഴിയും. ആശ്രമം വിഭാവനം ചെയ്യുന്ന സാമൂഹികപ്രവര്‍ത്തനങ്ങളുടെ രൂപവും പരിണാമവും എന്തുതന്നെയായാലും ശ്രീമത് സത്യാനന്ദസരസ്വതികളുടെ ആദ്ധ്യാത്മികലക്ഷ്യത്തിന്റെ പൂര്‍ണ്ണത ഒന്നുകൊണ്ടുതന്നെ ഗുരുവിന്റെയും ശിഷ്യന്റെയും ജീവിതോദ്ദേശ്യം സമ്പൂര്‍ണ്ണസാഫല്യത്തിലെത്തുമെന്നുള്ളതില്‍ ഇതെഴുതുന്നയാളിന് സംശയമില്ല. ഋഷിതുല്യനായബാലകൃഷ്ണന്‍ നായരുടെ പ്രവചനം ശരിയായിരുന്നുവെന്ന് പില്‍ക്കാലത്ത് എല്ലാവര്‍ക്കും ബോദ്ധ്യമായി.

സംഘടിതമല്ലാത്തതുകൊണ്ടുള്ള ഗുണവും ദോഷവും ഹിന്ദുമതത്തിനുണ്ട്. സ്വന്തം മതത്തിന്റെ അടിവേരുകളെക്കുറിച്ചോ, സ്വന്തം പൈതൃകത്തിന്റെ മഹത്വത്തെക്കുറിച്ചോ ഹിന്ദുക്കള്‍ പൊതുവെ അജ്ഞരാണ്. അവരെ ജാതികളായിതിരിച്ച് ചൂഷണം ചെയ്യാനാണ് പലര്‍ക്കും താല്‍പര്യം. സ്വന്തം മതത്തില്‍ ആളെക്കൂട്ടാന്‍വേണ്ടി ഹിന്ദുമതഗ്രന്ഥങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തു വികൃതമാക്കൂമ്പോഴും ഹിന്ദുമതാചാര്യന്മാരെ നികൃഷ്ടമായ രീതിയില്‍ അവതരിപ്പിച്ചു. പരിഹസിക്കുമ്പോഴും അവര്‍ക്ക് യുക്തിഭദ്രമായി മറുപടി അറച്ചുനിന്നിരുന്നു. ഹിന്ദുമതപീഡനവും ഇതരമതപ്രീണനവും രാഷ്ട്രീയഭിക്ഷാംദേഹികള്‍ക്ക് വോട്ടുബാങ്കുകള്‍ സൃഷ്ടിക്കാനുള്ള എളുപ്പമാര്‍ഗ്ഗങ്ങളായി. പ്രലോഭനങ്ങള്‍കൊണ്ട് ഹിന്ദുക്കളെ കൂട്ടമായി മതം മാറ്റിയപ്പോഴും സര്‍ക്കാരും സംഘടിതമതക്കാരും ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ കൈയേറുകയും കൈയടക്കുകയും ചെയ്തപ്പോഴും ഹിന്ദുവെന്നുപറയുന്നതില്‍ ആക്ഷേപം കണ്ടവര്‍, ഹിന്ദുദേവാലയങ്ങളുടെ ഭരണം കൈയാളിയപ്പോഴും, ട്രേഡ് യൂണിയന്റെ പേരില്‍ കൊടിപിടിച്ച് അമ്പലങ്ങളിലെ ആരാധനയും പൂജയും മുടക്കിയപ്പോഴും അതിനെതിരെ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ ഹിന്ദുവോ മതേതരത്വത്തിന്റെപേരില്‍ നൂറുവട്ടം പ്രസ്താവനകളിറക്കുന്ന ബുദ്ധിജീവികളോ മുന്നോട്ടുവന്നില്ല.

കൊട്ടിയൂര്‍ പാലുകാച്ചിമല, നിലയ്ക്കല്‍, ശംഖുമുഖത്തെ പാപ്പാവേദി മുതലായപ്രശ്‌നങ്ങള്‍ സധൈര്യം ഏറ്റെടുത്തുകൊണ്ട് അദ്ദേഹം പ്രക്ഷോഭണങ്ങള്‍ക്കുനേതൃത്വം കൊടുക്കാന്‍ തയ്യാറായത് ഈ പശ്ചാത്തലത്തിലാണ് ഹിന്ദുമതത്തെ വേട്ടയാടുന്ന വെല്ലുവിളികളെ നേരിടാനും, ഹിന്ദുമതത്തിന്റെ ചൈതന്യം കെടാതെ സൂക്ഷിക്കാനും, നമ്മുടെ സാംസ്‌കാരികപൈതൃകത്തിന്റെ സമുജ്ജ്വലപാരമ്പര്യം അനുസ്മരിപ്പിക്കാനും, സ്വാമിസത്യാനന്ദസരസ്വതി സധൈര്യം രംഗത്തിറങ്ങി. ശ്രീരാമദാസന്റെ ബലവേഗങ്ങളോടെ അദ്ദേഹം കേരളത്തിനകത്തും പുറത്തും ഭാരതത്തിനുവെളിയിലും ജൈത്രയാത്രനടത്തി. അമ്പലധ്വംസനം, കൂട്ടമതംമാറ്റം, ദേവസ്വഭരണത്തിലെ അഴിമതി, കപടവേദാന്തം, നിരന്തരമായി ഹന്ദുമതത്തെ വികൃതമായി ചിത്രീകരിക്കാനുള്ള ചിലരുടെ പ്രവണത എന്നിവയ്‌ക്കെല്ലാം എതിരായി സത്യാനന്ദ സരസ്വതി കൊടുങ്കാറ്റുപോലെ ആഞ്ഞുവീശി., സിംഹത്തെപ്പോലെ ഗര്‍ജ്ജിച്ചു. അതിന്റെ അനന്തരഫലമോ, പാലുകാച്ചിമലകള്‍ പ്രകമ്പനം കൊണ്ടു, പാപ്പാവേദികള്‍ തകര്‍ന്നുവീണു, കൊട്ടിയൂര്‍ പെരുമാള്‍ പുളകം പൂണ്ടു. നിലയ്ക്കുലയര്‍ത്തിയ കള്ളക്കുരിശുകള്‍ നിലംപൊത്തി. ഹിന്ദുവിന് ശക്തിയില്ലെന്ന്പറഞ്ഞ് ഗ്രഹണത്തിന് തലയുയര്‍ത്തിനീര്‍ക്കോലികള്‍ തലതാഴ്ത്തി. ഇങ്ങനെയും ഒരു സന്യാസിയോ എന്ന് പലരും അത്ഭുതംകൂറി. യോഗേശ്വരനായ കൃഷ്ണനെും ധനുര്‍ദ്ധരനായ പാര്‍ത്ഥനേയും സത്യാനന്ദസരസ്വതിയില്‍ ദര്‍ശിച്ച ഹിന്ദുക്കള്‍ തങ്ങള്‍ അനാഥരല്ല എന്നോര്‍ത്ത് ആനന്ദപുളകിതരായി. ‘സ്വധര്‍മ്മേനിധനംശ്രേയഃ പരധര്‍മ്മോഭയാവഹഃ’ എന്ന ഭഗവാന്‍ കൃഷ്ണന്റെ ഉപദേശം ജീവിതവ്രതമാക്കിക്കൊണ്ട് ശത്രുവിനും മിത്രത്തിനും ഒന്നുപോലെ ആപത്ബാന്ധവനായ സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ ജീവിതകാലം മുഴുവന്‍ തന്റെ ജൈത്രയാത്ര തുടര്‍ന്നു.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളെക്കുറിച്ച് ശ്രീരാമദാസ ആശ്രമം പ്രസിദ്ധീകരിച്ച ശ്രീസത്യാനന്ദവിഭൂതി എന്ന ഗ്രന്ഥത്തില്‍ നിന്ന്.

ShareTweetSend

Related News

സ്വാമിജിയെ അറിയുക

ഗുരുസ്മരണ – ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍

സ്വാമിജിയെ അറിയുക

രാമായണം – സനാതന ധര്‍മ്മ ശാസ്ത്രം

സ്വാമിജിയെ അറിയുക

ലക്ഷ്മണോപദേശം – അവതാരിക

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന പേരില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് അന്‍വര്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies