തിരുവനന്തപുരം: കണ്ണൂരിലെ റീപോളിങ് നടത്തുന്ന സ്ഥലങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. അഞ്ച് ബൂത്തുകളിലും ക്യാമറയും സൂക്ഷനിരീക്ഷകരും ഉണ്ടാകും. ഐജിക്ക് മേല്‍നോട്ടത്തില്‍ ഓരോ ബൂത്തിലും ഡിവൈഎസ്പിമാര് സുരക്ഷാ ചുമതലയ്ക്ക നേതൃത്വം നല്‍കും. തിരിച്ചറിയല്‍ കാര്‍ഡില്ലാതെ വോട്ടുചെയ്യാന്‍ അനുവദിക്കില്ല. ബൂത്തുകളുടെയും പ്രദേശത്തെയും സുരക്ഷ കര്‍ണാടകാ പോലീസായിരിക്കും നോക്കുക.
Discussion about this post