കണ്ണൂര്‍: ചലച്ചിത്ര നടനും പിന്നണിഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ വിവാഹിതനായി. പയ്യന്നൂര്‍ സ്വദേശിയും ചെന്നൈയില്‍ സ്ഥിരതാമസക്കാരിയുമായ ദിവ്യയാണു വധു. കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം. പള്ളിക്കരനായ് കാമകോത്തി നഗറിലെ ജി.നാരായണന്‍-ഉഷ ദമ്പതികളുടെ മകളാണ് ദിവ്യ.
പ്രമുഖ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍-വിമല ദമ്പതികളുടെ മകനായ വിനീതിന്റെ വിവാഹ ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ ചലച്ചിത്ര സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു. ചലച്ചിത്രപ്രവര്‍ത്തകര്‍ക്കായി 20 നു എറണാകുളം ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ വിരുന്നൊരുക്കിയിട്ടുണ്ട്.
ഗായകനായി സിനിമാരംഗത്തേക്കെത്തിയ വിനീത് 2008ല്‍ പുറത്തിറങ്ങിയ സൈക്കിള്‍, മകന്റെ അച്ഛന്‍, ട്രാഫിക്, ചാപ്പാകുരിശ്, പത്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിരുന്നു. 2010 ല്‍ മലര്‍വാടി ആര്‍ട്സ് ക്ളബിലൂടെയാണു വിനീത് സംവിധാന രംഗത്തേക്കു കടന്നത്. സമീപകാലത്തു പുറത്തിറങ്ങിയ തട്ടത്തിന്‍ മറയത്താണു വിന്ീത് സംവിധാനം ചെയ്ത രണ്ടാമത്തെ മലയാള ചിത്രം.
Discussion about this post