കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പത്ത് ദിവസത്തിനകം കൊല്ലപ്പെടുമെന്ന് അജ്ഞാതഫോണ്‍ കോള്‍. പ്രമുഖ പത്രങ്ങളുടെ ഓഫീസുകളിലേക്കാണ് ഭീഷണിയുമായി അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്. സെക്രട്ടേറിയേറ്റിലോ പൊതുസ്ഥലത്തോ വച്ച് മുഖ്യമന്ത്രി കൊല്ലപ്പെടുമെന്ന കോള്‍ ലഭിച്ചത് മൊബൈല്‍ ഫോണില്‍ നിന്നാണ്. ഈ മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്, അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post