
നഗരൂര്‍: വരള്‍ച്ചകെടുതികളെക്കുറിച്ച് മനസ്സിലാക്കാനായി എത്തിയ അഞ്ചംഗകേന്ദ്ര സംഘം ജില്ലയിലെ പുളിമാത്ത്, നഗരൂര്‍, നാവായിക്കുളം എന്നീ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. കേന്ദ്ര അഗ്രികള്‍ച്ചറല്‍ ജോയിന്റ് സെക്രട്ടറി നരേന്ദ്രഭൂഷന്റെ നേത്യത്വത്തില്‍ എത്തിയ സംഘം പുളിമാത്ത് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകനയോഗം ചേര്‍ന്ന് വരള്‍ച്ചാകെടുതികളെയും നാശനഷ്ടങ്ങളെയും സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചു.
വരള്‍ച്ചയുണ്ടായ പ്രദേശങ്ങളിലെ കപ്പ, തെങ്ങ്, കുരുമുളക്, നെല്ല് തുടങ്ങിവയുടെ വിളവെടുപ്പിലുണ്ടായ കുറവ്, ജലദൗര്‍ലഭ്യം, സാമ്പത്തിക നഷ്ടം എന്നിവയെല്ലാം അവലോകനയോഗത്തില്‍ ചര്‍ച്ചാവിഷയമായി. പുളിമാത്ത് പഞ്ചായത്തിലെ പുല്ലയില്‍ പാടശേഖരത്തിലാണ്് കേന്ദ്രസംഘം ആദ്യം സന്ദര്‍ശനം നടത്തിയത്്. തുടര്‍ന്ന് നഗരൂറിലെ വെളളല്ലൂര്‍ ഈഞ്ചമല പാടശേഖരം, നാവായിക്കുളം ത്യക്കോവില്‍വട്ടം പാടശേഖരം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചും സംഘം നാശനഷ്ടം വിലയിരുത്തി. കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി സി.ജെ.ജോസ്, പ്‌ളാനിംഗ് കമ്മീഷന്‍ സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ ഡോ.രാമാനന്ദ്, ആര്‍.ഡി. അണ്ടര്‍ സെക്രട്ടറി ജി.കെ.സിംഗ്, എഫ്.സി.ഐ. എക്‌സിക്യൂട്ടീവ് മാനേജര്‍ വി.പി.സിംഗ് തുടങ്ങിയവരാണ് മറ്റ് സംഘാംഗങ്ങള്‍. ഡെപ്യൂട്ടി കളക്ടര്‍ (ദുരന്തനിവാരണം) വി.ചന്ദ്രിക, ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍.) ജോണ്‍ സാമുവല്‍, തഹസില്‍ദാര്‍മാര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ സംഘത്തെ അനുഗമിച്ചു.
കേരളത്തില്‍ വരള്‍ച്ചമൂലം ഉണ്ടായ കെടുതികളെയും നാശനഷ്ടങ്ങളെയും മൊത്തത്തില്‍ വിലയിരുത്തുന്നതിനായി മസ്‌കറ്റ് ഹോട്ടലില്‍ നടക്കുന്ന പ്രതേ്യക അവലോകനയോഗത്തില്‍ റവന്യൂ മന്ത്രി, ഉന്നതല റവന്യൂ ഉദേ്യാഗസ്ഥര്‍, കേന്ദ്രസംഘാഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും
Discussion about this post