ന്യൂഡല്‍ഹി: ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവിളകള്‍ കൃഷിയിടങ്ങളില്‍ പരീക്ഷിക്കുന്നത് പത്ത് വര്‍ഷത്തോടെ നിരോധിക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ട് നല്‍കി. മനുഷ്യനുമായി ബന്ധപ്പെട്ട ജനിതക വിത്തുകളുടെ പരീക്ഷണം പത്ത് വര്‍ഷത്തേയ്ക്ക് വേണ്ടെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജനിതക വിത്തുകളുടെ പരീക്ഷണം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയെ തുടര്‍ന്നാണ് ഇതിനെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചത്.
ജനിതക പരീക്ഷണത്തിന് നിയന്ത്രണം വേണമെന്നും ഉപാധികള്‍ പാലിക്കാത്ത ജനിതക പരീക്ഷണം വേണ്ടെന്നും രാജ്യത്തെ അടിസ്ഥാന വിളകളില്‍ പരീക്ഷണം പാടില്ലെന്നുമാണ് വിദഗ്ധസമിതിയുടെ വിലയിരുത്തല്‍. നെല്ലുള്‍പ്പെടെയുള്ള തദ്ദേശീയ വിളകള്‍ക്ക് ഇതുബാധകമായിരിക്കും. പൂര്‍ണമായും സുരക്ഷിതമാണെങ്കില്‍ മാത്രമേ മറ്റു ജനിതക വിത്തുകള്‍ പരിഗണിക്കാവൂ. ജൈവസുരക്ഷ ഉറപ്പാക്കാന്‍ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിക്കണമെന്നും പരീക്ഷണം ദോഷകരമാണെന്ന് സമിതി കണ്ടെത്തിയാല്‍ വ്യക്തികളുടെ പരീക്ഷണം നിയോഗിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.
Discussion about this post