കൊല്ലം: സംസ്ഥാനം വീണ്ടും പാചകവാതക ക്ഷാമത്തിലേയ്ക്ക് നീങ്ങുന്നു. കൊല്ലം പാരിപ്പള്ളി ഐഒസി പ്ലാന്റിലെ മോട്ടോര്‍ തൊഴിലാളികള്‍ അനിശ്ചിതകാലസമരം ആരംഭിച്ചു. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടാണ് സമരം. തൊഴിലാളികളുടെ പണിമുടക്കോടെ തെക്കന്‍ കേരളത്തില്‍ പാചകവാതകക്ഷാമം രൂക്ഷമാകും.
അതേസമയം ചേളാരി ഐഒസി പ്ലാന്റില്‍ തൊഴില്‍തര്‍ക്കത്തെ തുടര്‍ന്ന് അഞ്ചാം ദിവസവും വാതകം നിറയക്കല്‍ മുടങ്ങി. ഇതോടെ മലബാറില്‍ പാചകവാതകക്ഷാമം തുടങ്ങി.
Discussion about this post