ശ്രീനഗര്‍: ശ്രീനഗറില്‍ സൈനിക വാഹനത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്കര്‍ ഇ തോയിബ ഏറ്റെടുത്തു. കാശ്മീരില്‍ വീണ്ടും സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഭീകരവാദികളുടെ ആസൂത്രിത നീക്കമാണിതെന്ന് വിലയിരുത്തപ്പെടുന്നു. ശ്രീനഗറിന്റെ പ്രാന്തപ്രദേശത്ത് വെച്ചാണ് സൈനിക വാഹനത്തിന് നേര്‍ക്ക് ഭീകരര്‍ നിറയൊഴിച്ചത്. വെടിവെയ്പിന് ശേഷം ഒരു ഹോട്ടലിലേക്ക് രക്ഷപെടാന്‍ സംഘം ശ്രമിക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണം നടത്തിയെങ്കിലും ഭീകരര്‍ രക്ഷപെടുകയായിരുന്നു. ഇരുകൂട്ടരും തമ്മിലുണ്ടായ വെടിവെയ്പിലാണ് ഒരാള്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. ഉന്നതര്‍ താമസിക്കാനെത്തുന്ന ഹോട്ടലിലായിരുന്നു ഭീകരവാദികള്‍ അഭയം തേടാന്‍ ശ്രമിച്ചത്. സൈനികര്‍ക്കോ ഹോട്ടലിലെ അതിഥികള്‍ക്കോ പരിക്കേറ്റിട്ടില്ല. ശ്രീനഗറിലെ ഹൈവേ ആക്രമിക്കാനായിരുന്നു ഭീകരരുടെ പദ്ധതിയെന്ന് സൈന്യം വെളിപ്പെടുത്തി. കാര്യമായ സംഘര്‍ഷങ്ങള്‍ ഇല്ലാത്തതിനാല്‍ ഇപ്പോഴും കാശ്മീരിലേക്ക് വിനോദസഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിരുന്നു.
Discussion about this post