ബാംഗ്ലൂര്‍: മുന്‍നിര ഐടി കമ്പനിയായ ഇന്‍ഫോസിസ് ടെക്‌നോളജീസ് ഈ വര്‍ഷം 40,000 പേരെ നിയമിക്കും. നേരത്തെ ലക്ഷ്യമിട്ടിരുന്നത് 36,000 പേരെ നിയമിക്കാനായിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ഐടി മേഖല ശക്തമായ തിരിച്ചുവരവ് നടത്താന്‍ തുടങ്ങിയതോടെയാണ് കൂടുതല്‍ പേരെ നിയമിക്കാന്‍ കമ്പനി തീരുമാനിച്ചത്.ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 5,400 പേരും രണ്ടാം പാദത്തില്‍ 4,200 പേരും കമ്പനിയില്‍ നിന്ന് കൊഴിഞ്ഞുപോയി.ഈ പാദത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍) മാത്രം 11,000 പേരെ നിയമിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് എച്ച്ആര്‍ വിഭാഗം ഡയറക്ടര്‍ ടി.വി.മോഹന്‍ദാസ് പൈ പറഞ്ഞു.
Discussion about this post